ഗോഡ്സ് ഓൺ

തിരക്കേറിയ ജീവിതത്തിനിടയിൽ പാരമ്പര്യത്തെ മറക്കുന്ന  ഈ  നാടിന് വേണ്ടി പുക്കാട് വെസ്റ്റ്-കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന വെന്ത വെളിച്ചെണ്ണയാണ് ( ഉരുക്ക് വെളിച്ചെണ്ണ) ഗോഡ്സ് ഓൺ.
       ഗ്രാമത്തിന്റെ നന്മയും തനിമയും പരിശുദ്ധിയും ഒട്ടും ചോർന്നു പോകാതെ പാരമ്പൃര രീതിയിൽ വിറകടുപ്പിൽ വേർതിരിച്ചെടുക്കുന്നതിനാൽ നാളികേരത്തിന്റെ സ്വാഭാവികമായ ഗുണവും മണവും നിലനിൽക്കുന്നു.
Read More

വെന്ത/ഉരുക്ക് വെളിച്ചെണ്ണയുടെ ആരോ​ഗ്യ​ഗുണങ്ങൾ

                     വെന്ത/ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം.ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി  തഴച്ച് വളരാനും ഇത് സഹായിക്കുംവരണ്ട ചര്‍മമുള്ളവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം വെന്ത/ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.വെന്ത/ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമമാണ്.  ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു .ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന വെന്ത/ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്.
 സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു.  മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും വെന്ത/ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.  ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് വെന്ത/ഉരുക്ക് വെളിച്ചെണ്ണയിലാണ്.
Read More

God's Own Organic

ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങൾ അ
ആണ് ,മുടികൊഴിച്ചിൽ, ഉള്ള് കുറവ്,അകാലനര എന്നിവ.
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പരാതിയാണ് മുടിയിലെ പ്രശ്നങ്ങൾ. യുവാക്കളിലും മധ്യവയസ്കരുമാണ് ഈ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്.

> താരൻ, മുടി കൊഴിച്ചിൽ, ഉള്ള് കുറവ്, അകാലനര എന്നിവയ്ക്ക് പ്രകൃതിദത്തമായ പരിഹാരമാണ് ഉരുക്കു വെളിച്ചെണ്ണ.

മറ്റു ഗുണങ്ങൾ

> 0-5 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് ഇന്ന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ബേബി ഓയിൽ ആയി ശാസ്ത്രലോകം ഉരുക്കു വെളിച്ചെണ്ണയെ പരിഗണിക്കുന്നു.

> ഇൻസുലിൻ ഉപയോഗിച്ച് കാർബോഹൈഡ്രേറ്റിൽ നിന്നും എനർജി വലിച്ചെടുക്കുന്നത് കുറക്കുന്നു.ഇതിലൂടെ ശരീര വണ്ണവും കുറയുന്നു.

> തൈറോയ്ഡ് മൂലമുള്ള പ്രശ്നങ്ങൾ , തൈറോയ്ഡ് ഹോർമോൺ കുറഞ്ഞു വരുന്ന സാഹചര്യം എന്നിവയെ പ്രതിരോധിക്കുകയും, തൈറോയ്ഡ് മെറ്റബോളിസം ഇംപ്രൂവ് ചെയ്യാൻ സാഹിയിക്കുകയും ചെയ്യുന്നു.ഹൈപ്പോതൈറോയ്ഡ് ഉള്ള ആളുകൾ ദിവസവും ഒരു ടീസ്പൂൺ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്.

> പ്രമേഹത്തെ പ്രതിരോധിക്കുന്നു.

> മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോറിക് ആസിഡ് ഉള്ളത് ഉരുക്കു വെളിച്ചെണ്ണയിൽ ആണ്. അത് ശരീരത്തിലെ ബാഡ് കൊളസ്ട്രോളിനെ കുറയ്ക്കുകയും ഗുഡ് കൊളസ്ട്രോളായ HDLനെ കൂട്ടുകയും ചെയ്യുന്നു.

> വരണ്ട ചർമ്മത്തെ പരിപൂർണ്ണമായി ഇല്ലാതാക്കുന്നു. കക്ഷത്തിലും, തുടയിലും, കഴുത്തിലും ഉണ്ടാവുന്ന ഫംഗൽ ഇൻഫക്ഷൻ ഇല്ലാതാക്കുന്നു ഒപ്പം സ്കിന്നിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.ഇതിലടങ്ങിയ ഫാറ്റിക്കാസിഡ് ചർമത്തെ മൃദുലമാക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു ഒപ്പം മുഖക്കുരുവിനെ പ്രതിരോധിക്കുന്നു, നല്ല ഒരു ക്ലെൻസറായി പ്രവർത്തിക്കുന്നു.

> അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

> മേക്കപ്പ് റിമൂവർ ആയി ഇത് ഉപയോഗിക്കാം. സാധാരണ വെളിച്ചെണ്ണ പോലുള്ള ഓയിലുകൾ ഉപയോഗിക്കുമ്പോൾ സ്കിന്നിനുണ്ടാവുന്ന പ്രശ്നങ്ങൾ തടയാം.

Note: ജമൈക്കക്കാർ ഉരുക്കു വെളിച്ചെണ്ണ ഏത് രോഗത്തിനും ആദ്യം നല്കുന്ന ഔഷധമായും, ഫിലിപ്പീൻസുകാർ മുറിവുണക്കാനും ഇത് ഉപയോഗിക്കുന്നു. ഹാവായിൽ കുട്ടികൾക്ക് സ്ഥിരമായി കൊടുക്കുന്ന ടോണിക്കായാണ് ഇതിനെ കാണുന്നത്.

🌴തേങ്ങാ പാലിൽ നിന്നും, വിറകടുപ്പിൽ ഓട്ടുരുളി ഉപയോഗിച്ച് യാതൊരു തരത്തിലുള്ള രാസപദാർത്ഥങ്ങളും ചേർക്കാതെ100 % പ്രകൃതിദത്തമായ രീതിയിൽ പൂക്കാട് വെസ്റ്റ് കുടുംബശ്രീയും അത്തോളി യുവ കർഷക കൂട്ടായ്മയും ചേർന്ന് നിർമ്മിക്കുന്ന ഉരുക്ക് /വെന്ത വെളിച്ചെണ്ണയാണ് ഗോഡ്സ് ഓൺ വെർജിൻ കോക്കണറ്റ് ഓയിൽ.🥥
Read More

എന്താണ് കോക്കണറ്റ് ടെസ്റ്റാ ഓയിൽ?

കോക്കണറ്റ് പൗഡർ ഉണ്ടാക്കാനും മറ്റുമായി തേങ്ങയിൽ നിന്ന് ചെത്തി എടുക്കുന്ന തവിട്ടു നിറത്തിൽ ഉള്ള പുറംതൊലി ഭാഗം ആട്ടി എടുക്കുന്നതാണ് ടെസ്റ്റാ(പുറംതൊലി) ഓയിൽ. സാധാ നാളികേര വെളിച്ചെണ്ണ എന്ന പേരിൽ മാർക്കറ്റുകളിൽ എത്തുമ്പോൾ നാലിരട്ടി വരെ ലാഭമാണ് ഇവയ്ക്ക് കാരണം ഇങ്ങനെ ആട്ടി ഉണ്ടാക്കുന്ന എണ്ണയ്ക്ക് വില കുറവാണ്. തേങ്ങയിൽ നിന്നു തന്നെ നിർമ്മിക്കുന്നതാണെങ്കിലും നമ്മുടെ സാധാ കോക്കണറ്റ് ഓയിലിൻ്റെ യാതൊരു വിധ ഗുണങ്ങളും അവകാശപ്പെടാനില്ലാത്തവയാണ് ഇവ. വ്യാവസായിക ആവിശ്യങ്ങൾക്കായാണ് ഈ എണ്ണ കൂടുതലായും ഉപയോഗിക്കുന്നത്. ടെസ്റ്റാഓയിൽ സാധാ വെളിച്ചെണ്ണ അല്ലാ എന്ന് അറിയുന്ന ആളുകൾ വളരെ ചുരുക്കം ആണ്.
വെളിച്ചെണ്ണയിൽ ഇടകലർത്തിയും വെളിച്ചെണ്ണ ആണെന്ന് തെറ്റ്ധരിപ്പിച്ചും ഇവ മാർക്കെറ്റുകളിൽ എത്തുന്നുണ്ട്.
മാർക്കെറ്റുക്കിൽ നിന്നും വെളിച്ചണ്ണ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്
Read More

ഉരുക്ക് വെളിച്ചെണ്ണ: അറിയാം കൂടുതലായി

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ എണ്ണയാണ് ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പണ്ടുകാലത്ത് മുത്തശ്ശിമാർ ബേബി ഓയിൽ ആയി ഉപയോഗിച്ചിരുന്നത് ഈ എണ്ണയായിരുന്നു. ആയൂർവേദത്തിൽ ഒരു പാട് അസുഖങ്ങൾക്ക് മരുന്നായി ഉരുക്ക് വെളിച്ചെണ്ണ നിർദേശിക്കുന്നുണ്ട്.
ഇന്നത്തെ കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്നത് മുടി കൊഴിച്ചിലും താരനും പോലുള്ള പ്രശ്നങ്ങൾ ആണ്.മുടിയ്ക്ക് നല്ലതെന്നു പറയുന്ന പല തരം എണ്ണകള്‍ ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ പലതും നാം വലിയ വില കൊടുത്തു വാങ്ങിയാലും കാര്യമായ ഗുണം ലഭിയ്ക്കാറില്ല എന്നത് പകൽ പോലേ സത്യമാണ്. നല്ല മുടിയ്ക്ക് സ്വാധിനിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ പെടുന്നു.മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എണ്ണ മസാജ് പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു വരുന്ന പരമ്പരാഗത വഴിയാണിത്.
വെളിച്ചെണ്ണയുടെ ഗണത്തിൽ ഏറെ ആരോഗ്യകരമായ ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ.എന്നാൽ നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതറയില്ല എന്നതാണ് സത്യം. തേങ്ങ വെന്ത വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ എന്നെല്ലാം നാട്ടു ഭാഷയില്‍ പറയുന്ന ഈ എണ്ണ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്‍കുന്ന ഗുണങ്ങള്‍ കുറച്ചൊന്നുമല്ല.
വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന കോൾഡ് പ്രൊസ്സിൽ ഫിൽറ്റർ ചെയ്യ്ത് വരുന്ന എണ്ണയെക്കാൾ മികച്ചത് നാം വീട്ടില്‍ തന്നെ കൃത്യമായ രീതിയില്‍ ഉണ്ടാക്കുന്നതാണ് . ഈ രീതിയിൽ പരമ്പരാഗതമായ രീതിയിൽ ആണ് ഗോഡ്സ് ഓണിൻ്റെ ഓരോ ബോട്ടിലും തയ്യാറാക്കുന്നത്. മുടിയ്ക്ക് തിളക്കവും മിനുക്കവും വളര്‍ച്ചയുമെല്ലാം നല്‍കുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.മുടിയ്ക്ക് മാത്രമല്ല,  ശരീരത്തിൽ പുരട്ടി കുളിയ്ക്കുന്നത് ചര്‍മ രോഗങ്ങള്‍, അലര്‍ജിയ്ക്ക് എന്നിവ ഇല്ലാതാക്കുന്നു. 
മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. 
ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മമുള്ളവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.
Read More

ഉരുക്ക് വെളിച്ചെണ്ണ;ഗുണങ്ങൾ പലതാണ്.

തികച്ചും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ.ആയുര്‍വ്വേദത്തില്‍ പല ഗുരുതര രോഗങ്ങള്‍ക്കും പരിഹാരമായി വൈദ്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഔഷധമാണിത്.വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്.നൂറ് ശതമാനവും പരിശുദ്ധവും പ്രകൃതി ദത്തവും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതുമാണ് ഉരുക്ക് വെളിച്ചെണ്ണയുടെ പ്രത്യേകത.ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഉരുക്കുവെളിച്ചെണ്ണയിലൂടെ നമുക്ക് കൈപ്പിടിയിലൊതുക്കാം.ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം.


-ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ ഉരുക്കു വെളിച്ചെണ്ണയെ നൂറ് ശതമാനവും നമുക്ക് വിശ്വസിയ്ക്കാം. ഇത് ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

-കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

-എയ്ഡ്‌സിനെ പ്രതിരോധിയ്ക്കുന്നു എയ്ഡ്‌സ് രോഗികളില്‍ വരെ പ്രതീക്ഷ നല്‍കുന്ന പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

-തടി കുറയാന്‍ സഹായിക്കുന്നു തടി കുറയാനും വയറു കുറയ്ക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെയും ശരീരത്തിലേ.ും അനാവശ്യ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

-പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഉരുക്ക് വെളിച്ചെണ്ണ പരിഹാരമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

-രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ഇതിലടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ്് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

-ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഉരുക്ക് വെളിച്ചെണ്ണ മുന്നിലാണ്. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്.

-തലച്ചോറിന് ഉണര്‍വ്വേകാനും ബുദ്ധിശക്തിയ്ക്കും ഉരുക്ക് വെളിച്ചെണ്ണ നല്ലതാണ്. ഇത് തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

-രോഗങ്ങളില്‍ നിന്ന് ഉടനേ മുക്തി നല്‍കുന്നതിനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ഉരുക്ക് വെളിച്ചെണ്ണ പലതരം രോഗങ്ങളില്‍ നിന്നും പെട്ടെന്ന് മോചനം നല്‍കാന്‍ സഹായിക്കുന്നു.

ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. 
Read More

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ ഉരുക്കു വെളിച്ചെണ്ണയെ നൂറ് ശതമാനവും നമുക്ക് വിശ്വസിയ്ക്കാം. ഇത് ക്യാന്‍സറിനെതിരേയുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
Read More