ഉരുക്ക് വെളിച്ചെണ്ണ: അറിയാം കൂടുതലായി

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ എണ്ണയാണ് ഉരുക്കു വെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പണ്ടുകാലത്ത് മുത്തശ്ശിമാർ ബേബി ഓയിൽ ആയി ഉപയോഗിച്ചിരുന്നത് ഈ എണ്ണയായിരുന്നു. ആയൂർവേദത്തിൽ ഒരു പാട് അസുഖങ്ങൾക്ക് മരുന്നായി ഉരുക്ക് വെളിച്ചെണ്ണ നിർദേശിക്കുന്നുണ്ട്.
ഇന്നത്തെ കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ നേരിടുന്നത് മുടി കൊഴിച്ചിലും താരനും പോലുള്ള പ്രശ്നങ്ങൾ ആണ്.മുടിയ്ക്ക് നല്ലതെന്നു പറയുന്ന പല തരം എണ്ണകള്‍ ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമാണ്. എന്നാൽ പലതും നാം വലിയ വില കൊടുത്തു വാങ്ങിയാലും കാര്യമായ ഗുണം ലഭിയ്ക്കാറില്ല എന്നത് പകൽ പോലേ സത്യമാണ്. നല്ല മുടിയ്ക്ക് സ്വാധിനിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ പെടുന്നു.മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എണ്ണ മസാജ് പണ്ടു കാലം മുതല്‍ തന്നെ പറഞ്ഞു വരുന്ന പരമ്പരാഗത വഴിയാണിത്.
വെളിച്ചെണ്ണയുടെ ഗണത്തിൽ ഏറെ ആരോഗ്യകരമായ ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ.എന്നാൽ നമ്മളിൽ ഭൂരിഭാഗം പേർക്കും ഇതറയില്ല എന്നതാണ് സത്യം. തേങ്ങ വെന്ത വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ എന്നെല്ലാം നാട്ടു ഭാഷയില്‍ പറയുന്ന ഈ എണ്ണ ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം നല്‍കുന്ന ഗുണങ്ങള്‍ കുറച്ചൊന്നുമല്ല.
വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന കോൾഡ് പ്രൊസ്സിൽ ഫിൽറ്റർ ചെയ്യ്ത് വരുന്ന എണ്ണയെക്കാൾ മികച്ചത് നാം വീട്ടില്‍ തന്നെ കൃത്യമായ രീതിയില്‍ ഉണ്ടാക്കുന്നതാണ് . ഈ രീതിയിൽ പരമ്പരാഗതമായ രീതിയിൽ ആണ് ഗോഡ്സ് ഓണിൻ്റെ ഓരോ ബോട്ടിലും തയ്യാറാക്കുന്നത്. മുടിയ്ക്ക് തിളക്കവും മിനുക്കവും വളര്‍ച്ചയുമെല്ലാം നല്‍കുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നതു തന്നെ മുടികൊഴിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.മുടിയ്ക്ക് മാത്രമല്ല,  ശരീരത്തിൽ പുരട്ടി കുളിയ്ക്കുന്നത് ചര്‍മ രോഗങ്ങള്‍, അലര്‍ജിയ്ക്ക് എന്നിവ ഇല്ലാതാക്കുന്നു. 
മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. 
ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു. ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസെർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മമുള്ളവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.

0 comments:

Post a Comment